ഹോളിവുഡ് നടി സിന്റി ജെയിന്‍ വില്ല്യംസ് അന്തരിച്ചു

ഹോളിവുഡ് നടി സിന്റി ജെയിന്‍ വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യമെന്ന് നടിയുടെ കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 1970-കളിലെ സിറ്റ്‌കോം വിഭാഗത്തില്‍പ്പെടുന്ന ലാവര്‍നെ ആന്റ് ഷേര്‍ലി എന്ന ടിവി സീരീസിലൂടെയാണ് സിന്റി പ്രശസ്തി നേടുന്നത്.

Cindy Williams, of Laverne & Shirley, dies aged 75

ഷെര്‍ലി ഫീനേ എന്ന കഥാപാത്രത്തെയാണ് സിന്റി അവതരിപ്പിച്ചത്.8 വർഷത്തോളമാണ് ഈ സീരീസ് സംപ്രേക്ഷണം ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഷോകളിൽ ഒന്നായിരുന്നു ഇത്.

Laverne & Shirley' star Cindy Williams, 75, dies after brief illness

ദി കില്ലിങ് കൈന്‍ഡ്, ബിംഗോ, ദ കോണ്‍വര്‍സേഷന്‍, ബിഗ് മാന്‍ കാമ്പസ്, കനാന്‍ ലാന്‍ഡ് തുടങ്ങി ഇരുപത്തിയൊന്ന് ചിത്രങ്ങളില്‍ വേഷമിട്ടു. ഹാപ്പി ഡേയ്‌സ്, ഗെറ്റിങ് ടുഗെതര്‍, പൊലീസ് സ്‌റ്റോറി, സെവന്‍ത് ഹെവന്‍, എ ഓഫ് ക്രിസ്മസ്, ഡ്രൈവ് തുടങ്ങി അന്‍പതോളം ടെലിവിഷന്‍ സീരീസുകളില്‍ അഭിനയിച്ചു. 1982ല്‍ ഗായകന്‍ ബില്‍ ഹഡ്‌സണെ വിവാഹം ചെയ്തു. 2000-ല്‍ വിവാഹമോചനം നേടി.എമിലി ഹഡ്‌സണ്‍, സാക്രെ ഹഡ്‌സണ്‍ എന്നിവര്‍ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News