പ്രായപൂർത്തിയായാവാത്ത കുട്ടി 153 A പ്രകാരം കസ്റ്റഡിയിൽ; ശിവജിയെ അപമാനിച്ചെന്ന് ആരോപണം

കർണാടകയിൽ ശിവജിയെ അപമാനിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കസ്റ്റഡിലെടുത്തു. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കുട്ടിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടി വാട്‌സ് ആപ്പിൽ ശിവജിയെ അപമാനിച്ച് സ്റ്റാറ്റസ് ഇട്ടെന്നാണ്‌ ആരോപണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരമാണ് എഫ്‌ഐആർ. വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ, അത്തരം സൂചനകൾ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷാ വിഭാഗങ്ങൾക്കിടയിൽ പൊരുത്തം സൃഷ്ടിക്കുക.സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക.ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനപൂർവം സംഘർഷം സൃഷ്ടിക്കാനായി ഒരുക്കി നിർത്തുക തുടങ്ങിയ കാര്യങ്ങൾക്കെതിരെ ചുമത്തുന്നതതാണ് സെക്ഷൻ 153എ.

കുട്ടിവാട്‌സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയിട്ട വീഡിയോ ശിവജിയെ അപമാനിച്ചുവെന്നാരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസെടുക്കുകയും കുട്ടിയെ കസ്റ്റഡിൽ എടുക്കുകയും ചെയ്തത്. പരാതി നൽകിയെങ്കിലുംപൊലീസ് കുട്ടിക്കെതിരെ കേസ് എടുക്കാൻ തയ്യാറായില്ല.എന്നാൽ കുട്ടി വീഡിയോ സ്റ്റാറ്റസ് ആക്കിയതിന് പിന്നിൽ പിന്നിൽ മറ്റ് ചിലർ ഉണ്ടെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു സംഘടനാ പ്രവർത്തകർ ഭീഷണി മുഴക്കി.

തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ വ്യക്തമാക്കി.ഇതിനെ തുടർന്നാണ് അറസ്റ്റ്.വീഡിയോയിക്ക് പിന്നിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശിവാജി സർക്കിളിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഹിന്ദു സംഘടനാ പ്രവർത്തകർമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയിൽ നിന്നും പൊലീസ് മൊഴി ശേഖരിച്ചുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News