പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തമാകും: മന്ത്രി ജെ ചിഞ്ചുറാണി

പാല്‍ ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമാകുമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ കെഎസ്ആര്‍ടിസിയുമായി സഹകരിച്ചു എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മില്‍മ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ എല്ലാ വീടുകളുടെയും പാല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ മില്‍മയെ വളര്‍ത്തും. അതിനായി ക്ഷീര കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും യഥാസമയം പരിഹരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പാല്‍വില വര്‍ധിപ്പിച്ചത് വഴി അഞ്ചു രൂപയിലധികം ക്ഷീര കര്‍ഷകര്‍ക്ക് അധികമായി ലഭിക്കുന്നുണ്ട്.

തീറ്റപ്പുല്‍കൃഷി സബ്സിഡി, കന്നുകുട്ടി പരിപാലന സബ്സിഡി എന്നിവ യഥാസമയം ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കെഎസ്ആര്‍ടിസി യുമായി സഹകരിച്ചു മില്‍മ ഓണ്‍ വീല്‍സ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടി ജെ വിനോദ് എംഎല്‍എ ആദ്യ വില്‍പന നടത്തി. കൗണ്‍സിലര്‍ പത്മജ മേനോന്‍ ഏറ്റുവാങ്ങി. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട്, യൂണിയന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News