തൃശൂരില്‍ അനധികൃത വെടിമരുന്ന് ശേഖരം കണ്ടെത്തി

തൃശൂര്‍ കുണ്ടന്നൂരില്‍ അനധികൃത വെടിമരുന്ന് ശേഖരം കണ്ടെത്തി. അപകടം നടന്ന പ്രദേശത്തിനടുത്ത് നിന്നാണ് വെടിമരുന്ന് കണ്ടെത്തിയത്. കരിമരുന്ന് ചാക്കില്‍ കെട്ടി തോട്ടില്‍ തളളിയ നിലയിലായിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കരിമരുന്ന് കണ്ടെത്തിയത്.

വൈകിട്ട് അഞ്ചേ കാലോടെയായിരുന്നു വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു. ജോലി സമയം കഴിഞ്ഞതിനാല്‍ മണി ഒഴികെയുള്ള തൊഴിലാളികള്‍ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി.

കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓട്ടുപാറ, അത്താണി, കുന്നംകുളം എന്നിവിടങ്ങളില്‍ വരെ കുലുക്കമുണ്ടായതായി പറയുന്നു. ഫയര്‍ഫോഴ്‌സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News