വളർച്ച നിരക്ക് കുറയുന്നതായി സാമ്പത്തിക സർവ്വെ റിപ്പോർട്ട്

രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് കുറയുന്നു. നടപ്പ് സാമ്പത്തിക വർഷം (2022-23) 7 % ആണ് വളർച്ച. പ്രതീക്ഷിച്ചതിലും കുറവാണ് സംഭവിച്ചത്. അടുത്ത സാമ്പത്തിക വർഷം (2023 – 24 ) 6.5 % വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നുവെന്നും സാമ്പത്തിക സർവ്വെ റിപ്പോർട്ട്. അടുത്ത വർഷം വളർച്ച നിരക്ക് 0.5% കുറയുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. പലിശ നിരക്കുകൾ ഇനിയും കൂടിയേക്കുമെന്നും, രൂപയ്ക്ക് മേലുള്ള സമ്മർദം തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ സാമ്പത്തിക സർവ്വെ വ്യക്തമാക്കുന്നത്.വളർച്ച നിരക്ക് രാജ്യത്ത് കുറയുകയും ചെയ്യുന്നുണ്ട്.

2021-22 ൽ 8.7% ആയിരുന്നു വളർച്ച നിരക്ക്. അതേസമയം, വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറ‍ഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവ്വെ പറയുന്നു.

കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവ്വെ സൂചിപ്പിക്കുന്നു.കഴിഞ്ഞ വർഷത്തെ സർവ്വെ 8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ചയാണ് സർക്കാർ നടപ്പ് വർഷം പ്രതീക്ഷിക്കുന്നത്. വളർച്ചാ നിരക്ക് കുറയുമ്പോഴും കൊവിഡ് ആഘാതത്തിൽ നിന്ന് സാമ്പത്തിക മേഖല കരകയറിയെന്ന് സർവ്വെയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News