പശു ഇറച്ചി കൈവശം വച്ചു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍

പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. കര്‍ണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. സംഭവത്തില്‍ മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിച്ചുവച്ച്, കയ്യില്‍ പശു ഇറച്ചിയാണെന്ന് മനസിലാക്കിയതോടെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കര്‍ണാടകയുടെ വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News