മൃഗശാലയിലെ ക്ഷയരോഗം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി ജെ ചിഞ്ചു റാണി

മൃഗശാലയിലെ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജീവനക്കാര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളിലെ വാക്‌സിനേഷന്‍ നടന്നു വരികയാണ്. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മാസ്‌ക് മൃഗശാലയില്‍ തന്നെ വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളെ ശുശ്രൂഷിക്കുന്നവര്‍ക്ക് കൃത്യമായി മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News