മോർബി അപകടം: ഒറീവ ഗ്രൂപ്പ് ഉടമ കീഴടങ്ങി

ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം അപകടത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ ഉടമ കോടതിയിൽ കീഴടങ്ങി. ഒറീവ ഗ്രൂപ്പ് ഉടമ ജയ്സൂഖ് പട്ടേലാണ് മോർബി CJM കോടതിയിൽ കീഴടങ്ങിയത്. പൊലീസ് പലതവണ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അപകടത്തിൽ കഴിഞ്ഞയാഴ്ച നൽകിയ കുറ്റപത്രത്തിലും ജയ്സൂഖ് പട്ടേലിനെ പ്രതിചേർത്തിരുന്നു.

പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച കമ്പനി തീരുമാനങ്ങളെല്ലാം എം.ഡി.കൂടിയായ പട്ടേലിന്റെ മേൽനോട്ടത്തിലാണ് എടുത്തതെന്നും രേഖകളിൽ കൈയൊപ്പുണ്ടെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വൈദഗ്ധ്യമില്ലാത്ത കമ്പനികൾക്ക് പണി ഉപകരാർ നൽകി, തുരുമ്പിച്ച കേബിളുകൾ മാറ്റിയില്ല, ഭാരം കൂടുംവിധമുള്ള വസ്തുക്കൾ ഉപയോഗിച്ചു, ഭാരപരിശോധനയില്ലാതെ പാലം തുറന്നുകൊടുത്തു, പരിധിയില്ലാതെ ടിക്കറ്റ് നൽകി ആളുകളെ കയറ്റി തുടങ്ങിയ വീഴ്ചകൾ ഒറീവയുടെ ഭാഗത്തുനിന്നുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി.

മരണത്തിൽ അനാഥരായ ഏഴു കുട്ടികളെ ജോലികിട്ടുംവരെ സംരക്ഷിക്കാമെന്നും മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാമെന്നും ഹൈക്കോടതിയെ കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. ഇത് സ്വാഗതം ചെയ്തെങ്കിലും കമ്പനിയുടെ വീഴ്ചകൾക്ക് പരിഹാരമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News