തൃശൂരില്‍ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി

തൃശൂരില്‍ വീണ്ടും വെടിമരുന്ന് ശേഖരം പിടികൂടി. കൊരട്ടിയില്‍ അനധികൃതമായി സൂക്ഷിച്ച 40 കിലോഗ്രാം വെടിമരുന്നാണ് പിടികൂടിയത്. വീട്ടുടമ അടക്കം നാല് പേര്‍ പിടിയിലായി. പിടിച്ചെടുത്തവയില്‍ ഗുണ്ടുകളും ഓലപ്പടക്കങ്ങളും ഉള്‍പ്പെടുന്നുണ്ട്. വെസ്റ്റ് കൊരട്ടിയില്‍ കണ്ണമ്പുഴ വര്‍ഗീസിന്റെ വീടിനോട് ചേര്‍ന്നുള്ള മൂന്നു ഷെഡുകളിലായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മ്മാണ ശാലയാണ് പിടികൂടിയത്.

100 കിലോയോളം വെടിമരുന്നും രണ്ടായിരത്തോളം ഗുണ്ടും 50000 ഓലപ്പടക്കങ്ങളും അതിന്റെ തന്നെ മാലപ്പടക്കങ്ങും പിടിച്ചെടിത്തിട്ടുണ്ട്. സമീപത്തെ പള്ളിയിലെ പെരുന്നാളിന് വെടിക്കെട്ടിനായി നിര്‍മ്മിച്ചിരുന്ന വെടിക്കോപ്പുകളാണ് പിടികൂടിയത്. ആലുവയില്‍ നിന്നുമാണ് ഇതിനായുള്ള വെടിമരുന്ന് കൊണ്ട് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News