പുലിഭീതിയിൽ വിറങ്ങലിച്ച് പാലപ്പിളി; പശുവിനെ കൊന്നു

തൃശ്ശൂർ പാലപ്പിളിയിൽ വീണ്ടും പുലിയിറങ്ങി. തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ പുലി ആക്രമിക്കുകയായിരുന്നു. എലിക്കോട് ആട്ടുപാലത്തിന് സമീപമാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്.
ആദിവാസി കോളനിയും, തോട്ടം തൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലിയിറങ്ങിയത്. കഴിഞ്ഞയാഴ്ചയും ഈ പ്രദേശത്ത് പുലിയിറങ്ങി മാനിനെ കൊന്നിരുന്നു. ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News