കോഴിക്കോട്ട് കാണാതായ ദീപകിനെ ഗോവയില്‍ കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിനെ ഗോവ പനാജിയില്‍ കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ദീപകിനെ കണ്ടെത്തിയത്. ഡിവൈഎസ്പി ആര്‍.ഹരിദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ദീപകിനെ തിരിച്ചറിഞ്ഞത്.

ഗോവയില്‍ ഒളിവില്‍ കഴിഞ്ഞ യുവാവ് ഗോവന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ദീപകിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി അഞ്ചംഗ
ക്രൈംബ്രാഞ്ച് സംഘം ഗോവയിലേക്ക് തിരിച്ചു. കഴിഞ്ഞ ജൂണ്‍ 7ന് മേപ്പയൂരിലെ വീട്ടില്‍ നിന്നും വിദേശത്തേക്ക് പോകാനുള്ള രേഖകള്‍ ശരിയാക്കാന്‍ എറണാകുളത്തേക്ക് പോയ ശേഷം ദീപക് തിരിച്ചു വന്നില്ല. ദീപകാണെന്ന് കരുതി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ടു പോയ ഇര്‍ഷാദിന്റെ മൃതദേഹം ദഹിപ്പിച്ചിരുന്നു.

ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ദീപകിനായുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News