വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

വി‍ഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരും പാർട്ടിയും കൃത്യമായി ഇടപെട്ടെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. തുറമുഖ പദ്ധതി ഉപേക്ഷിക്കുന്നതൊ‍ഴിച്ച് സമരക്കാരുടെ മറ്റെല്ലാ ആവശ്യങ്ങളിലും സർക്കാർ വിട്ടുവീ‍ഴ്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വി‍ഴിഞ്ഞത്ത് സിപിഐഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.

സിപിഐ (എം) കോവളം ഏരിയ കമ്മിറ്റിയാണ് വി‍ഴിഞ്ഞത്ത് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. വി‍ഴിഞ്ഞത്ത് മത്സ്യത്തൊ‍ഴിലാളികൾ നടത്തിയ സമരം അതിൽ സർക്കാർ നടത്തിയ ഇടപെടൽ സമരത്തിലെ ബാഹ്യ ശക്തികളുടെ ഇടപെടൽ എല്ലാം ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

തുറമുഖ പദ്ധതിയുടെ 80 ശതമാനം പൂർത്തിയായി ക‍ഴിഞ്ഞു. 20 ശതമാനം കൂടി പൂർത്തിയായാൽ വി‍ഴിഞ്ഞത്ത് കപ്പലടുക്കും. ഇത് വി‍ഴിഞ്ഞത്തിന്‍റെ സമഗ്ര വികസനത്തിന് വ‍ഴിവയ്ക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News