ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു

ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കെട്ടിടത്തിലെ 14 പേർ മരിച്ചു. ധൻബാദിലെ അപ്പാർട്ട്‌മെന്റായ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.  മരിച്ചവരിൽ മൂന്ന് കുട്ടികളും, 10 സ്ത്രീകളും, ഒരു പുരുഷനുമടക്കം മരണപ്പെട്ടിട്ടുണ്ട്. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണപ്പെട്ടവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനാവില്ലെന്നും ധൻബാദ് ഡിഎസ്പി പറഞ്ഞു.

നിലവിൽ, കെട്ടിടത്തിന്റെ ആറാമത്തെയും ഏഴാമത്തെയും നിലകളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. അപ്പാർട്ട്‌മെന്റിലെ തീപിടിത്തത്തെ അത്യന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നും, രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്… പരുക്കേറ്റ എല്ലാവർക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും സോറൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News