പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം പിടിയില്‍

പൊലീസ് ചമഞ്ഞ് സ്വര്‍ണ്ണം കവരുന്ന സംഘം കൊച്ചിയില്‍ പിടിയില്‍. തൃശൂരില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് എറണാകുളത്തേക്ക് എത്തുമ്പോഴാണ് സംഘം പിടിയിലായത്. വിവിധ പൊലീസ് സംഘങ്ങള്‍ കിലോ മീറ്ററുകളോളം പിന്തുടര്‍ന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

രാവിലെ ത്യശൂരില്‍ വച്ച് പൊലീസ് ചമഞ്ഞ് കര്‍ണ്ണാടക സ്വദേശികളായ നാലംഗ സംഘം കവര്‍ച്ച നടത്തിയിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ ഉപയോഗിച്ച വാഹനവും ധരിച്ചിരുന്ന വസ്ത്രവും മാറ്റി യാത്ര തുടര്‍ന്നു.

ഇതിനിടെ ഇവരുടെ ഫോണ്‍ സിഗ്നല്‍ സന്ദേശത്തിലൂടെ തൃശൂര്‍ വഴി കൊച്ചിയിലേക്ക് പ്രതികള്‍ നീങ്ങുന്നതായി പൊലീസ് മനസിലാക്കി. മുളവുകാട് വച്ച് പൊലീസ് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. എന്നാല്‍ പിന്നാലെ എത്തിയ പൊലീസ് കോതാട് ഭാഗത്തു വച്ച് അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്.

കാറിലും ബൈക്കിലുമായാണ് മോഷ്ടാക്കള്‍ സഞ്ചരിച്ചത്. ഇതില്‍ കാറിലുണ്ടായിരുന്ന 4 പേരെയാണ് പൊലീസ് കുടുക്കിയത്. ബൈക്കിലെത്തിയ ആള്‍ കടന്നു കളഞ്ഞു. പിടിയിലായവര്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News