ഇടമലക്കുടിയിലെ ശൈശവ വിവാഹം; കേസെടുത്ത് പൊലീസ്

ഇടമലക്കുടിയിലെ ശൈശവ വിവാഹത്തില്‍ കേസെടുത്ത് മൂന്നാര്‍ പൊലീസ്. 16 കാരിയെ വിവാഹം ചെയ്ത ശേഷം ഒളിവില്‍ കഴിയുന്ന 47 കാരനാായി പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പാണ് ചുമത്തിയത്.

നിലവില്‍ പെണ്‍കുട്ടി CWC യുടെ സംരക്ഷണത്തിലാണ്. വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.

ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി ബോധ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ഇവര്‍ ഇവിടെനിന്ന് മുങ്ങുകയായിരുന്നു.

സംഭവത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News