ധൻബാദ് തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മോദി

ചൊവ്വാഴ്ച ജാർഖണ്ഡ് ധൻബാദിലെ ആശിർവാദ് ടവറിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. “ധൻബാദിലെ തീപിടുത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരുക്കേറ്റവർക്ക് 50,000 രൂപ നൽകും,” പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ധൻബാദിലെ ഒരു അപ്പാർട്ട്‌മെന്റിലുണ്ടായ വൻ തീപിടിത്തത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 14 പേർ മരിച്ചു. തീപിടിത്തത്തിൽ മരിച്ചവരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ധൻബാദിലെ ജോറാഫടക് ഏരിയയിലെ ആശിർവാദ് ടവറിന്റെ രണ്ടാം നിലയിലാണ് വൈകുന്നേരം 6 മണിയോടെ തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 12പേർക്കും പരുക്കേൽക്കുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News