സില്‍വര്‍ ലൈന്‍;കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നു:മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാകൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജനങ്ങളുടെ ആശങ്കയും എതിര്‍പ്പും ദൂരീകരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ഇതിനായി സാമൂഹ്യ ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ രേഖമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യം:മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുകയും കെ- ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സാര്‍വത്രിക ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാനാണ് കെ ഫോണ്‍. സംസ്ഥാനത്തെ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കും.

സംസ്ഥാനത്ത് 7,556 കിലോമീറ്ററില്‍ പൂര്‍ത്തീകരിക്കാനുള്ള കെ- ഫോണ്‍ ഇതിനകം തന്നെ 6,510 കിലോമീറ്റര്‍ പൂര്‍ത്തിയായി. 11,832 ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ഒരു നിയോജക മണ്ഡലത്തില്‍ 100 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ- ഫോണ്‍ കണക്ഷന്‍ നല്‍കും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News