ആദായ നികുതി പ്രഖ്യാപനം; കേന്ദ്രത്തിന്റെ ഗിമ്മിക്

ആദായ നികുതി സ്ലാബിൽ മാറ്റം വരുത്തിയാതായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ.എല്ലാവരും കാത്തിരിക്കുന്ന പ്രഖ്യാപനം എന്ന ആമുഖത്തോടെയാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മന്ത്രി അവതരിപ്പിച്ചത്.നികുതിയിളവ് പരിധി ഏഴ് ലക്ഷമാക്കിയിരിക്കിയുകയാണ് 2023-24 സാമ്പത്തിക വർഷത്തിലെ യൂണിയൻ ബജറ്റിൽ. നേരത്തെയിത് 5 ലക്ഷം രൂപയായിരുന്നു.പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക.

ഉയർന്ന വരുമാനക്കാർക്ക് നിലവിലുള്ള 42.7 ശതമാനം നികുതി 39 ശതമാനമായി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം.ആദായ നികുതി സ്ലാബുകൾ ആറിൽ നിന്നും അഞ്ചാക്കി കുറച്ചു.പഴയ വ്യവസ്ഥ പ്രകാരമുള്ളവർക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. 2020ല്‍ പുതിയ നികുതി രീതി അവതരിപ്പിച്ചിരുന്നെങ്കിലും നികുതി ദായകയകരിൽ നിന്നും വിലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല.

പുതിയ ആദായ നികുതി വ്യവസ്ഥ പ്രകാരം വാർഷിക വരുമാനം 7 ലക്ഷം വരെയുള്ളവർക്ക് ആദായ നികുതിയുണ്ടാകില്ല. പുതിയ ആദായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ഇളവ്. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് മറ്റു നികുതി ഇളവുകൾക്ക് ഒന്നും അർഹതയുണ്ടാവില്ല.

പുതിയ നികുതി സമ്പദ്രായ പ്രകാരം 0-3 ലക്ഷം വരെ നികുതിയില്ല. 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക.

6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി പുതിയ നികുതി വ്യവസ്ഥയില്‍ നല്‍കണം. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയും ഇനി മുതൽ നൽകണം.

9 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തി 45,000 രൂപ മാത്രമേ നികുതി അടക്കേണ്ടതുള്ളു. പുതിയ നികുതി വ്യവസ്ഥയില്‍ 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം നികുതി. 15 ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തി പുതിയ നികുതി സ്ലാബ് പ്രകാരം 1.5 ലക്ഷം രൂപ നികുതി നല്‍കേണ്ടിവരും .നേരത്തെയിത് 1.87 ലക്ഷം രൂപയായിരുന്നു. 15.5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള വ്യക്തികൾക്ക്പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുമ്പോൾ 52,500 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹതയുണ്ട്. പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളില്‍ നിന്നുള്ള പണം നിക്ഷേപത്തിനും വായ്പയ്ക്കും അംഗത്തിന് 2 ലക്ഷം രൂപ എന്ന പരിധിയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വ്യക്തിഗത ആദായനികുതി നിരക്കുകൾ

0 മുതൽ ₹ 3 ലക്ഷം വരെ – ഇല്ല

₹ 3 മുതൽ 6 ലക്ഷം വരെ – 5%

₹ 6 മുതൽ 9 ലക്ഷം വരെ – 10%

₹ 9 മുതൽ 12 ലക്ഷം വരെ – 15%

₹ 12 മുതൽ 15 ലക്ഷം വരെ – 20%

₹ 15 ലക്ഷത്തിന് മുകളിൽ – 30%

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News