ബജറ്റ് 2023; കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ സമ്മാനിക്കുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കാര്‍ഷിക വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ബജറ്റിലെ കാര്‍ഷിക മേഖലയെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. പുതിയ കാര്‍ഷിക ഉത്തേജക ഫണ്ട് നടപ്പാക്കുമെന്നതാണ് ബജറ്റിലെ ഏറ്റവും പ്രധാന്യമുള്ള പ്രഖ്യാപനം. കാര്‍ഷിക വായ്പയ്ക്ക് 20 ലക്ഷം കോടി ബജറ്റ് വകയിരുത്തുന്നുണ്ട്. 2200 കോടിയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഐ.ടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്.

ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതിയും ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. ചോളത്തിനും റാഗിക്കും പ്രാധാന്യം നല്‍കുന്ന പദ്ധതിപ്രകാരം ഇന്ത്യയെ ലോകത്തിന്റെ ചോളം ഹബ്ബാക്കി മാറ്റുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരിക്കുന്നത്. ഉന്നതനിലവാരമുള്ള വിത്തുകള്‍ എത്തിക്കും. ഭക്ഷ്യോത്പാദനത്തില്‍ രാജ്യത്തെ ഒന്നാമതെത്തിക്കും. അതിനായി ശ്രീ അന്ന പദ്ധതി നടപ്പിലാക്കും. ഹൈദരാബാദില്‍ ശ്രീ അന്ന ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് തുടങ്ങിയ പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയെ തന്നെയാണ് ലക്ഷ്യമിടുന്നത്. എല്ലാ കര്‍ഷകര്‍ക്കും ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കുന്ന വന്‍കിട പദ്ധതികള്‍ നടപ്പിലാക്കും. കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക സൗകര്യം നടപ്പിലാക്കമെന്നും ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയില്‍ സഹകരണ മേഖലയുടെ ഇടപെടല്‍ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ നയമാറ്റ സൂചനയായി വിലയിരുത്താമോ എന്നത് വ്യക്തമല്ലെങ്കിലും സഹകരണ മേഖലയെ കൃഷിയുടെ വികസനത്തിന് ഉപയോഗിക്കാനുള്ള ബ്ജറ്റ് തീരുമാനത്തിന് രാഷ്ട്രീയമാനങ്ങളുണ്ട്. സഹകരണ സംഘങ്ങളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നതാണ് അതില്‍ പ്രധാനം. 6300 സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News