രാജ്യത്ത് മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍

രാജ്യത്ത് മാന്‍ഹോളുകള്‍ക്ക് പകരം മെഷീന്‍ ഹോളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മാലിന്യ സംസ്കരണത്തിന് ഊന്നൽ നല്‍കും. അഴുക്കുചാല്‍ വൃത്തിയാക്കാനായി കേന്ദ്ര സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനത്തിലായിരിക്കും ശുചീകരണം നടത്തുക. 2047ഓടെ അരിവാള്‍ രോഗം നിർമാർജനം ചെയ്യും.

പരിസ്ഥിതി സംരക്ഷണത്തിനായി ഏറ്റവും പുതിയ പദ്ധതി’ PM പ്രണാം’ ആരംഭിക്കും. ജൈവവളങ്ങൾക്കായാണ് ഈ പദ്ധതി ആവിഷ്കരിക്കുക. 3 വർഷം കൊണ്ട് 1 കോടി കർഷകർക്ക് സ്വാഭാവിക കൃഷിക്ക് സഹായവും ബജറ്റിൽ പ്രഖ്യാപിക്കുകയുണ്ടായി.ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കർഷകർക്ക് പിന്തുണ നൽകും. നഗരവികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട് വരും.

അതേസമയം, 2047 ഓടെ അരിവാള്‍ രോഗം ഇല്ലായ്മ ചെയ്യുമെന്ന് നിർമല സീതാരാമൻ.പുതിയ പദ്ധതി പ്രകാരം ആദിവാസി മേഖലകളിലെ രോഗബാധിത പ്രദേശങ്ങളിൽ 40 വയസ്സ് വരെയുള്ള 70 ദശലക്ഷം ആളുകളെ പരിശോധിക്കും. രോഗത്തെ കുറിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ശ്രമിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News