വന്യജീവി മനുഷ്യ സംഘര്‍ഷം; പ്രശ്‌നത്തില്‍ ശാസ്ത്രീയ പഠനം വേണം, മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി മനുഷ്യ സംഘര്‍ഷത്തിലെ പരിഹാരം സംസ്ഥാനത്തിന്റെ പരിധിയില്‍ മാത്രം വരുന്നതല്ലെന്ന് വനം മന്ത്രി. എ കെ ശശീന്ദ്രന്‍. പ്രശ്‌നത്തില്‍ ശാസ്ത്രീയ പഠനം വേണം. വിഷയത്തെ ഒട്ടും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ നടപടികള്‍ അപര്യാപതമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. വിഷയത്തില്‍ പ്രതിപക്ഷത്തു നിന്ന് സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. നിയപരമായ പരിമിധികള്‍ വിശദീകരിച്ച മന്ത്രി എ കെ.ശശീന്ദ്രന്‍ സര്‍ക്കാര്‍ നടപടികള്‍ നിയസഭയില്‍ വിശദീകരിച്ചു.

എന്നാല്‍ മന്ത്രിയുടെ മറുപടി ഇതുവരെ ഒന്നും ചെയ്തില്ലെന്ന കുറ്റ സമ്മതമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം.മന്ത്രിയുടെ മറുപടി അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിക്ഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News