വട്ടിയൂർക്കാവിലെ വിമത യോഗം; വിശദീകരണം തേടി KPCC,അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എം.എ വാഹിദിന് ചുമതല

പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്തുന്നവരെ ഒഴിവാക്കി താഴെ തട്ടിൽ പുനസംഘടന നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തിലാണ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവിൽ യോഗം ചേർന്നത്. ഡിസിസി ജനറൽ സെക്രട്ടറി വി എൻ ഉയയകുമാറും ജില്ലാ മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ കെ പി സി സി അംഗങ്ങളായ സുദർശനൻ, ശാസ്തമംഗലം മോഹനൻ എന്നിവർക്കെതിരെ വലിയ വിമർശനം ഉയർന്നു. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ KPCC മെമ്പർ എം.എ വാഹിദിനെ DCC പ്രസിഡൻ്റ് പാലോട് രവി ചുമതപ്പെടുത്തി.

പാർട്ടിക്കെതിരെ ചില മാധ്യമങ്ങൾക്കു മുമ്പിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്നും DCC ക്കു ലഭിച്ച പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ KPCC മെമ്പർ എം.എ വാഹിദിനെ DCC പ്രസിഡന്റ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് സംബന്ധിച്ച് വിശദീകരണം തേടുന്നതിനായി ഡിസിസി ഓഫീസിലെ KP മാധവൻ ഹാളിൽ എത്തണമെന്ന് അറിയിപ്പിൽ പറയുന്നു.എന്നാൽ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച എല്ലാനേതാക്കൾക്കും നോട്ടീസ് നൽകിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News