മുസ്ലീം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു

മുസ്ലീം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് തളങ്കര കടവത്തെ ടി ഇ അബ്ദുള്ള (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാസര്‍ക്കോട് നഗരസഭ മുന്‍ ചെയര്‍മാനും കാസര്‍ക്കോട് വികസന അതോറിറ്റി ചെയര്‍മാനായിരുന്നു. എംഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ ടി ഇ അബ്ദുള്ള 2008 മുതല്‍ മുസ്ലീം ലീഗ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്.

മൂന്ന് തവണയാണ് കാസര്‍ക്കോഡ് നഗരസഭാ അധ്യക്ഷ സ്ഥാനം വഹിച്ചത്. കാസര്‍ക്കോട് സംയുക്ത മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും, മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റും, ടി ഉബൈദ് ഫൗണ്ടേഷന്‍ ട്രഷററുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News