അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചു; മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം

വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം. അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ് കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു.

കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration