മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം മൂന്നാറില്‍ നിന്നും നലതണ്ണി റോഡിലെ ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച പാലക്കാട് സ്വദേശി ആല്‍വിന്‍ ജെറാള്‍ഡ് ആണ് അറസ്റ്റിലായത്.
പഴയ മൂന്നാര്‍ ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്ഥാപനത്തിലെ ഒന്നാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനി പാലക്കാട് കോഴിപ്പാറ സ്വദേശിനി പ്രിൻസിയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. 21 വയസുകാരിയായ യുവതി മുഖത്ത് ആഴത്തില്‍ മുറിവേറ്റ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിന് കാരണം പെൺകുട്ടി പ്രണയം നിരസിച്ചതെന്ന് മൂന്നാർ ഡി.വൈ.എസ്.പി അലക്സ് ബേബി പറഞ്ഞു.
കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂന്നാര്‍ സി.എസ്.ഐ പള്ളിയുടെ സമീപത്ത് കൈമുറിച്ച നിലയയില്‍ ടൂറിസ്റ്റ് ഗൈഡുമാരാണ് ആല്‍വിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കഴുത്തിന് മുകളിലായി ഇടതു ചെവിക്കും കവിളിലുമാണ് വെട്ടേറ്റിരിക്കുന്നത്. സംഭവത്തിൽ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here