കേന്ദ്ര ബജറ്റ്; കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ല. കേരളം ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. എയിംസ് പോലെ കേരളം പ്രത്യേകം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് കേരളത്തിന് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റേഷന്‍ മേഖലയ്ക്കും പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രവാസികള്‍ക്ക് ആവശ്യപ്പെട്ട സ്‌കീമുകളും നല്‍കിയില്ല. 6.4% ആണ് കേന്ദ്രത്തിന്റെ ധനക്കമ്മി. ധനകാര്യങ്ങളില്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രം സ്വന്തം കാര്യത്തില്‍ അത് പാലിക്കുന്നില്ല.

ഭക്ഷ്യസുരക്ഷക്ക് നീക്കിവച്ച തുക കുറവാണ്. വിള സംഭരണത്തിന് നീക്കിവച്ച തുകയും കുറച്ചു. സഹകരണ മേഖലയിലേക്കും കടന്നുകയറാന്‍ ശ്രമമുണ്ടെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News