പ്രവാസികളെ തഴഞ്ഞ ബജറ്റ് – പി ആര്‍ കൃഷ്ണന്‍

രാജ്യത്തിന്റെ മൊത്തം വരുമാനത്തിലേക്കും വിദേശ നാണ്യ നിധിയിലേക്കും വലിയ സംഭാവന നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസികള്‍. ഇവരില്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് രാജ്യത്തേക്ക് തിരിച്ചു വരേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം പ്രവാസികളുടെ രക്ഷക്കായി ഒന്നും തന്നെ ബജറ്റില്‍ പറഞ്ഞിട്ടില്ലെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ പി ആര്‍ കൃഷ്ണന്‍ പറഞ്ഞു.

കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകരെയും പാടെ അവഗണിച്ചിരിക്കയാണെന്നും ഇവരുടെ വായ്പ്പ എഴുതി തള്ളാനുള്ള നിര്‍ദ്ദേശവും ബജറ്റിലില്ലെന്നും പി ആര്‍ ചൂണ്ടിക്കാട്ടി. 30500 ലക്ഷം കോടി രൂപയാണ് കര്‍ഷകരുടെ മൊത്തം വായ്പ്പയുള്ളത് . കടം തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ രാജ്യമൊട്ടുക്കും കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ അവഗണന. അതെ സമയം വന്‍ കിട ബിസിനസ്സ്‌കാരുടെ 11 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ബാങ്കുകള്‍ എഴുതി തള്ളിയിരിക്കുന്നതെന്നും പി ആര്‍ വ്യക്തമാക്കി.

ചെറുകിട വ്യവസായത്തിന് 90000 കോടി രൂപ നീക്കി വച്ചിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് പ്രവര്‍ത്തന രഹിതമായ യൂണിറ്റുകള്‍ പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ലെന്നും പി ആര്‍ പറഞ്ഞു. ഗ്രാമീണ മേഖലക്കുള്ള തൊഴിലുറപ്പ് പദ്ധതിയിലും വെട്ടികുറക്കലാണ് നടത്തിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ സബ്സിഡികളും വെട്ടികുറച്ചിരിക്കയാണ്. മാത്രമല്ല ഒരു തരത്തിലുള്ള ക്ഷേമപദ്ധതികളും ബജറ്റിലില്ല. മൊത്തത്തില്‍ കുതിച്ചുയരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനോ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വിലക്കയറ്റം തടയാനുള്ള നിര്‍ദ്ദേശങ്ങളോ ബജറ്റില്‍ കണ്ടില്ലെന്നും പി ആര്‍ കൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News