എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി

മില്‍മയുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്‍മ ഓണ്‍ വീല്‍സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മില്‍മ ഓണ്‍ വീല്‍സ് വിപണന കേന്ദ്രവും പാര്‍ലറും മന്ത്രി.ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കെഎസ്ആര്‍ടിസി ബസ്സാണ് മില്‍മ ഓണ്‍ വീല്‍സ് പദ്ധതിക്കായി സജ്ജമാക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് മില്‍മ വിപണനകേന്ദ്രം റോഡരികില്‍ ഒരുക്കിയത്. മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ ഡോ.രേണു രാജ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ഗതാഗതയോഗ്യമല്ലാത്ത കെഎസ്ആര്‍ടിസി ബസ്സാണ് മില്‍മ ഓണ്‍ വീല്‍സ് പദ്ധതിക്കായി ഉപയോഗിക്കുന്നതെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ പറഞ്ഞു.

മില്‍മയുടെ 103 ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന വിപണന കേന്ദ്രത്തില്‍ എട്ടു പേര്‍ക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News