കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ് കർഷക- തൊഴിലാളി വിരുദ്ധവുമാണെന്ന് ഇടത് എംപിമാർ.ബി ജെപി നേതൃത്വം നൽകുന്ന കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യയുടെ ബജറ്റാണെന്ന് ഇടത് എംപിമാർ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയെക്കുറിച്ച് ഒരക്ഷരം ബജറ്റിൽ മിണ്ടുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല. പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണ് ഇത്.യുവജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന ശ്രമങ്ങൾ ബജറ്റിൽ കാണുന്നില്ല ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റില്‍ ഒന്നുമില്ലെന്നും സിപിഐഎം രാജ്യസഭാംഗം എഎ റഹീം പറഞ്ഞു.
തൊഴിലാളി വിരുദ്ധവും കര്‍ഷകവിരുദ്ധവുമായ ബജറ്റ് കുത്തകകള്‍ക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു സിപിഐ അംഗം ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കർഷകരേയും തൊഴിലാളികളേയും പൂർണ്ണമായും മറക്കുന്ന കുത്തകകൾക്ക് വേണ്ടിയുള്ള ബജറ്റാണിത്..പരാജയപ്പെട്ട ബിജെപി സർക്കാരിനെ ഉയർത്തി കാണിക്കാനുള്ള പരിഹാസ്യമായ നീക്കമാണ് ബജറ്റിലുള്ളത് .കാര്‍ഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂരിഭാഗം വരുന്ന സാധാരണക്കാരെയും തൊഴിലാളികളെയും അവഗണിച്ച ബജറ്റ് ണിയൻ ബജറ്റ് തൊഴിലാളി – കർഷക വിരുദ്ധമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. സാമ്പത്തികമാന്ദ്യത്തില്‍നിന്നും പണപ്പെരുപ്പത്തില്‍നിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്,സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ ഒരിടത്തു പോലും തൊഴിലാളി എന്ന ഒരു വാക്ക് ഇല്ലായിരുന്നു എന്നും എളമരം കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here