നിർമ്മലയുടെ ചതി; സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ബജറ്റിൽ ഒന്നുമില്ല: എളമരം കരിം

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച യൂണിയൻ ബജറ്റ് തൊഴിലാളി – കർഷക വിരുദ്ധമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി. ഭൂരിഭാഗം വരുന്ന സാധാരണക്കാരെയും തൊഴിലാളികളെയും ബജറ്റിൽ അവഗണിച്ചു.സാധാരണ ജനങ്ങളില്‍ പണം എത്തിയാല്‍ മാത്രമെ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍സാധിക്കുകയുള്ളു. മാത്രമല്ല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സബ്സിഡികള്‍ പലതും വെട്ടിക്കുറച്ചിരിക്കുയുമാണെന്നും ഇടതു എംപിമാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.

സാമ്പത്തികമാന്ദ്യത്തില്‍നിന്നും പണപ്പെരുപ്പത്തില്‍നിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്,സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ ഒരിടത്തു പോലും തൊഴിലാളി എന്ന ഒരു വാക്ക് ഇല്ലായിരുന്നു എന്നും എളമരം കുറ്റപ്പെടുത്തി.

കാര്‍ഷികമേഖയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ബജറ്റില്‍ എവിടെയും ഇല്ല. വളം സബ്സിഡി കഴിഞ്ഞ വർഷങ്ങളിലെ ബജറ്റിലുള്ളതിനേക്കാൾ വെട്ടിക്കുറച്ചത് കര്‍ഷകരെ ബാധിക്കും. പെട്രോളിയം സബ്സിഡി നല്‍കുന്ന പാചകവാതക സബ്‌സിഡിയും 2022-23 വർഷത്തെ ബജറ്റിനേക്കാള്‍ രുറച്ചു. പി എം കിസാന്‍ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുന്‍ ബജറ്റില്‍ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റില്‍ 60,000 കോടിയായി വെട്ടിക്കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം എന്‍ ആര്‍ ഇ ജി പദ്ധതിക്ക് 89,400 കോടിയില്‍നിന്ന് 60,000കോടിയായി ചുരുക്കി എളമരം കരിം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News