പാവപ്പെട്ടവരെയും സാധാരണക്കാരെയും നിരാശാജനകമാക്കിയ ബജറ്റ്

കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്ന നിരാശാജനകമായ ബജറ്റ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു .കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു നടപടിയും ഇല്ലെന്ന് സിപിഐഎം ചൂണ്ടികാട്ടി. അതെ സമയം എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു.

മുന്‍ കാല ബജറ്റുകള്‍ പോലെ തന്നെ കേരളത്തെ ഇത്തവണയും അവഗണിച്ചു എന്നുള്ള ആരോപണം ശക്തമാണ്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കേരളത്തില്‍ നിന്നുള്ള എംപി മാര്‍ ഉയര്‍ത്തിയത്.കേന്ദ്ര ബജറ്റ് നിരാശാജനകമെന്നും കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്നും കര്‍ഷകര്‍ക്ക് സഹായം നല്‍കിയില്ലെന്നും സിപിഐഎം രാജ്യസഭാംഗം കരീം പറഞ്ഞു. ബി ജെ പി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ പ്രതിഫലിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നാണ് ബിനോയ് വിശ്വം പറഞ്ഞു

അതെ സമയം പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്ന നിരാശാജനകമായ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പട്ടിണി, അസമത്വം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ യാതൊന്നും തന്നെ ബജറ്റിലില്ലെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു.

അതേസമയം ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോഴുംധനമന്ത്രി നിര്‍മല സീതാരാമനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി.എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആവശ്യങ്ങളാണ് കേരളം കേന്ദ്രസര്‍ക്കാരിന് മുന്നിലേക്ക് വച്ചിരുന്നത്, പക്ഷേ കഴിഞ്ഞ ബഡ്ജറ്റുകളെ പോലെ തന്നെ കേരളത്തിന് ഇത്തവണയും കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News