പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; പ്രതിക്ക് ജാമ്യം

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് പണത്തട്ടിപ്പ് കേസില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം. മുന്‍ മാനേജര്‍ എം.പി റിജിലിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ടാള്‍ ജാമ്യം, പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധി വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കോഴിക്കോട് കോര്‍പറേഷന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പന്ത്രണ്ടര കോടിയില്‍ പരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് റിജില്‍ റിമാന്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News