ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ കേസ്

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ സൈബി ജോസിനെതിരെ കേസെടുത്തു. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ സെവന്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം സൈബി വാങ്ങിയത് 50 ലക്ഷം രൂപയാണ്. 72 ലക്ഷം കൈപ്പറ്റിയെന്നാണ് അഭിഭാഷകര്‍ മൊഴി നല്‍കിയത്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration