പാലക്കാട് മണ്ണാര്‍ക്കാട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ യുവാവിന് 9 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. ചിറ്റൂര്‍ മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
പട്ടികജാതിക്കാരിയായ പരാതിക്കാരിയുമായി പ്രതി സുനില്‍കുമാര്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന്, 2016ല്‍ യുവതിയെ പഴനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പഴനിയില്‍ വെച്ച് വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം. പഴനിയിലെത്തി മഞ്ഞച്ചരടു കെട്ടി, ഇരുവരും ലോഡ്ജില്‍ താമസിക്കുകയും ചെയ്തു. പുലര്‍ച്ചെ യുവതി കുളിമുറിയില്‍ പോയ സമയത്ത്, യുവാവ് കുളിമുറിയുടെ വാതില്‍ പൂട്ടി മുറിയിലുണ്ടായിരുന്ന രണ്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനു പുറമെ, മോഷണക്കുറ്റത്തിനും കേസെടുത്തിരുന്നു. ഡിവൈഎസ്പി സുല്‍ഫിക്കര്‍ അലിയും തുടര്‍ന്ന് എഎസ്പി ജി പൂങ്കുഴലിയുമാണ് കേസ് അന്വേഷിച്ചത്. കേസില്‍ 9 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ജില്ലാ ജഡ്ജി കെഎം രതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജയന്‍ പരാതിക്കാരിക്കു വേണ്ടി ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here