രാത്രി സൈക്ലിങ്ങിനിറങ്ങിയ യുവതിയെ ഉപദ്രവിച്ചയാള്‍ പിടിയില്‍

രാത്രി സൈക്ലിങ്ങിനിറങ്ങിയ യുവതിയെ ഉപദ്രവിച്ചയാള്‍ പിടിയില്‍.  പേയാട് സ്വദേശി മനുവിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സൈക്ലിങ്ങിന് ഇറങ്ങിയതായിരുന്നു യുവതി.

പെയിന്റിങ് തൊഴിലാളിയായ മനു ബൈക്കില്‍ പിന്നാലെയെത്തി പെണ്‍കുട്ടിയുടെ പുറത്ത് തല്ലുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യുസിയം പൊലീസ് കേസെടുത്തിരുന്നു. സിസിടിവികള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News