നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം അരീക്കോട് വെച്ച് പൊലീസ് പിടികൂടി. സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. ദോഹയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ്, സ്വര്‍ണം കൈപ്പറ്റിയ താമരശ്ശേരി സ്വദേശികളായ മിദ്‌ലാജ്, നിഷാദ്, ഫാസില്‍ എന്നിവര്‍ ആണ് പിടിയിലായത്.
ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 63 ലക്ഷം രൂപ വില വരുന്ന 1063 ഗ്രാം സ്വര്‍ണവും ഇവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി സംഘം കാറില്‍ കൊടുവള്ളിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടിയിലായത്. മിശ്രിത രൂപത്തിലുളള സ്വര്‍ണം നാല് ക്യാപ്‌സൂളുകളാക്കിയാണ് കടത്തിയത്. കള്ളക്കടത്ത് സ്വര്‍ണവുമായി സംഘം കൊടുവള്ളിയിലേക്ക് പോകുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പൊലീസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള രഹസ്യ നീക്കത്തിലൂടെയാണ് പൊലീസിന് ഈ കേസ് പിടികൂടാനായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here