ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിച്ച മത്സരത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ ഗംഭീര ബാറ്റിങ്ങിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത്. 63 പന്തില്‍ 126 അടിച്ചുകൂട്ടിയ ഗില്ലാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറില്‍ എത്തിച്ചത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ(2 പന്തില്‍ 3) നഷ്ടപ്പെട്ടത് വന്‍ തിരിച്ചടിയായി. പിന്നാലെ എത്തിയ ഗില്‍ രാഹുല്‍ ത്രിപാഠിയുമായി ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒന്‍പതാം ഓവറില്‍, ത്രിപാഠിയെ (22 പന്തില്‍ 44) പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. 23 പന്തില്‍ 24 റണ്‍സാണ് നേടിയത്. 13ാം ഓവറില്‍ ടിക്‌നര്‍ സൂര്യയെ പുറത്താക്കി. അഞ്ചാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടരുകയായിരുന്നു. 17 പന്തില്‍ 30 റണ്‍സ് അടിച്ച താരം അവസാന ഓവറിലാണ് പുറത്തായത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ശുഭ്മാന്‍ ഗില്‍ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്‌കോര്‍ബോഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനൊപ്പം ദീപക് ഹൂഡയും പുറത്താകാതെ നിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here