ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പില്‍ സംഘം സെക്രട്ടറി അറസ്റ്റില്‍. വെള്ളായണി സ്വദേശി കെ.വി പ്രദീപ്കുമാറിനെ ക്രൈംബ്രാഞ്ച് സംഘമാണ് കസ്റ്റഡിയിലെടുത്തത്. സംഘം പ്രസിഡന്റും മറ്റ് ഭരണസമിതി അംഗങ്ങളും ഒളിവിലാണ്.
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിന്റെ വ്യാപ്തി 250 കോടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസിലെ നിര്‍ണായകമായ അറസ്റ്റ്. സഹകരണ സംഘം സെക്രട്ടറിയായിരുന്ന കെ.വി പ്രദീപ് കുമാറിനെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തിന്റെ പ്രസിഡന്റ് ഗോപിനാഥനും മറ്റ് ഭരണസമിതി അംഗങ്ങളും ഒളിവിലാണ്.
അതേസമയം, സഹകരണ വകുപ്പിന്റെ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി 250 കോടിയിലെത്തി. സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും പുറമേ സീനിയര്‍ ക്ലാര്‍ക്ക് എ.ആര്‍ രാജീവിന്റേതടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി സഹകരണ രജിസ്ട്രാര്‍ തുടരുകയാണ്. ഇതിനകം 20 കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ഗൗരവരമായ അന്വേഷണമാണ് കേസില്‍ നടക്കുന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here