അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ  അയൽവാസികളാണ് വീട്ടു മുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്.

സംഭവത്തിൽ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് വേണ്ടിയാണ് വസന്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു വസന്ത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News