ഖുശ്ബുവിനോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ഖുശ്ബു. സംഭവം ചര്‍ച്ചയായതോടെ ഖുശ്ബുവ്‌നോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ. ചെന്നൈ വിമാനത്താവളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

കാല്‍മുട്ടിന് പരുക്ക് ഉള്ളതിനാല്‍ താരത്തിന് വീല്‍ചെയര്‍ ആവശ്യമായിരുന്നു. എന്നാല്‍ വീല്‍ ചെയര്‍ ലഭിക്കുന്നതിനായി 30 മിനിറ്റോളം തനിക്ക് കാത്തുനില്‍ക്കേണ്ടി വന്നു. മറ്റൊരു വിമാനക്കമ്പനിയുടെ പക്കല്‍ നിന്ന് വീല്‍ ചെയര്‍ കടം വാങ്ങിയാണ് തനിയ്ക്ക് നല്‍കിയത്. എയര്‍ ഇന്ത്യയ്ക്ക് തങ്ങളുടെ സേവനങ്ങള്‍ ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കണം- ഖുശ്ബു ട്വീറ്റ് ചെയ്തു.

ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിന് പിന്നാലെ ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തി. ഖുശ്ബുവിനുണ്ടായ മോശമായ അനുഭവം എത്രയും വേഗം ചെന്നൈ എയര്‍പോര്‍ട്ട് ടീമിനെ അറിയിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News