സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ

ഉത്തേജക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച 12.1% നിരക്കിലേക്ക് എത്തിയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2012-13ന് ശേഷം ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. റവന്യു കമ്മിയും ആഭ്യന്തര ഉൽപാദനവും തമ്മിലെ അനുപാതം 4.11% കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023ൽ ഇത് 3.91% ആകുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

റവന്യു വരുമാനം 12.86 % ആയി വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കൃഷി അനുബന്ധ മേഖലകളിൽ 4.64% വളർച്ചാ വർദ്ധനവുണ്ടെന്നും സൂചിപ്പിക്കുന്നു. റവന്യു ചെലവിൻ്റെ 22.46% ൽ നിന്ന് 30.44 % ആയി ഉയർന്നു. പെൻഷൻ ചെലവിലെ വർധന 15.35 % ൽ നിന്ന് 18.40 % ആയി വർദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പൊതുകടം 2.10 ലക്ഷം കോടിയായി വർദ്ധിച്ചതായും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020-21 ൽ പൊതുകടം 1.90 ലക്ഷം കോടിയായിരുന്നു. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയത് പൊതുകടം വർദ്ധിക്കാൻ കാരണമായി. നിലവിലെ സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്ന് അവലോകന റിപ്പോർട്ടിൽ സൂചനയുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ചെലവുകൾ നിയന്ത്രിക്കണമെന്ന നിർദ്ദേശവും സാമ്പത്തിയ അവലോകന റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. റവന്യു ചെലവ് യുക്തി സഹമാക്കണമെന്നും അധിക വരുമാനം സമാഹരിക്കണമെന്നും നിർദ്ദേശമുണ്ട്. ചെലവിന് മുൻഗണന ക്രമം നിശ്ചയിക്കണമെന്നും റിപ്പേർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News