പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപിനെ വെട്ടി ഇന്ത്യൻ വനിത

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപിന് മത്സരിക്കാൻ താല്പര്യമില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ വംശജക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്ര സഭ മുൻ അംബാസഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദക്ഷിണ കരോലിനയുടെ ഗവർണറായി രണ്ട് തവണ രണ്ട് തവണ എത്തിയ വ്യക്തിയാണ് ഹേലി. യുഎസിൻ്റെ യുഎൻ പ്രതിനിധിയുമായിരുന്നു ഹേലി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് നിക്കി മത്സരികക്കാനാണ്. സാധ്യത എന്നും റിപ്പോർട്ടുകളുണ്ട്.സ്ഥാനാർത്ഥിയെ സംബന്ധിച്ച പ്രഖ്യാപനം .ഇത് സംബന്ധിച്ച് ഫെബ്രുവരി 15 ന് പ്രഖ്യാപനം നടത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

2024 ലെ തിരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ട്രംപ് മത്സരിച്ചാൽ അദ്ദേഹത്തെ എതിർക്കുമെന്നും ഹേലിയും വ്യക്തമാക്കി. എന്നിരുന്നാലും ഹേലി പറയുന്നത് യുഎന്നിൽ തനിക്ക് ചെയ്യാൻ കഴിയുന്നത് താൻ ചെയ്തു.ഇനി പുതിയ തുടക്കമാണ് എന്നും ഹാലി വ്യക്തമാക്കി.

അമേരിക്കൻ കാബിനറ്റ് തലത്തിൽ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലി. നിക്കിയുടെ അച്ഛനും അമ്മയും സിഖ് വംശജരാണ്. പഞ്ചാബിലെ അമൃത്സറിൽ നിന്ന് സൗത്ത് കരോലീനയിലേക്ക് കുടിയേറിയവരാണ് നിക്കിയുടെ അച്ഛൻ അജിത് സിംഗ് രാന്ധവയും അമ്മ രാജ് കൗറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News