ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങുന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.
ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത അഭിഭാഷകന്‍ എം എല്‍ ശര്‍മ്മ പൊതു താല്‍പര്യ ഹര്‍ജിയും, ബിബിസി ഡോക്യൂമെന്ററുമായി ബന്ധപ്പെട്ട തങ്ങളുടെ ട്വിറ്റുകള്‍ നീക്കിയതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്‍ , തൃണമൂല്‍ എം.പി. മഹുവ മോയിത്രയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രത്തിന്റെ നടപടി ദുരുദ്ദേശപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു. ബിബിസി ഡോക്യുമെന്ററി നിരോധിച്ചുകൊണ്ടുള്ള വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനയിലെ 352-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലല്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകുമോ എന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. രാജ്യത്ത് ഡോക്യുമെന്ററി വിലക്കിയ നടപടി വഞ്ചനാപരവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം.എല്‍.ശര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അധികാരത്തിലിരിക്കുന്നവര്‍ക്ക് അനുകൂലമല്ല എന്ന കാരണംകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ലെന്നും ഹര്‍ജിയിലുണ്ട്.
ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളെ ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട മാര്‍ഗരേഖയിലെ ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകള്‍ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകള്‍ മാറ്റിയത് തുടങ്ങിയ വാദങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലുണ്ട്.
ബിബിസി ഡോക്യുമെന്ററിയുടെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ജനുവരി 21ന് ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന ബിബിസിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി സീരിസ് രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ ഡോക്യുമെന്ററി സീരിസിന്റെ രണ്ടുഭാഗത്തിന്റെയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.
രാജ്യത്തെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നിരോധനം മറികടന്ന് ജെന്‍യുവിലടക്കം ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ജാമിയ മിലിയ, ദില്ലി യൂണിവേഴ്‌സിറ്റികളില്‍ പ്രദര്‍ശനം തടയാന്‍ പൊലീസ് വിദ്യാര്‍ത്ഥികളെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മോദി ദ ഇന്ത്യ ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനെതിരെ കര്‍ശന സമീപനം സ്വീകരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here