കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല; കെ എൻ ബാലഗോപാൽ

രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ്  ആരംഭിച്ചു. സമ്പദ്ഘടനയെ ശക്തിപ്പെടുത്തി ഉൽപാദനവും വളർച്ചയും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. തനതു വരുമാനം വർധിച്ചു. റബ്ബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

കേരളം ഒരു ഒറ്റപ്പെട്ട തുരുത്തല്ല… പുറം ലോകത്തെ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു മാത്രമെ കേരളത്തിന് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. കേന്ദ്രസർക്കാർ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അല്ല ഇവിടം വരെ എത്തിയത്. നികുതി നികുതിയേതര വരുമാനം പരമാവധി വർധിപ്പിക്കും. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News