പ്രതിസന്ധിനേരിടാൻ ബജറ്റിൽ മൂന്നിന പരിപാടി; അറിയാം

രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. സംസ്ഥാനത്തെ പ്രതിസന്ധികളെ നേരിടാൻ മൂന്നിന പരിപാടികളാണ് ധനമന്ത്രി ആവിഷ്‌കരിക്കുന്നത്. അവ താഴെ പറയുന്നു…

1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും

2. നികുതി നികുതിയേതര വരുമാനം കൂട്ടും

3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിത്. സംസ്ഥാന ബജറ്റില്‍ റബ്ബര്‍ മേഖലയ്ക്ക് 600 കോടി രൂപ വകയിരുത്തി. അതിദാരിദ്ര്യമില്ലാതാക്കാൻ 80 കോടി രൂപയാണ് ബജറ്റിൽ ഇത്തവണ വകയിരുത്തിയിരിക്കുന്നത്. കൃഷിക്ക് സവിശേഷ പരിഗണന ഇത്തവണത്തെ ബജറ്റിൽ നൽകിയിട്ടുണ്ട്. കൃഷിയ്ക്കായി 971 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നാളികേരത്തിന്റെ താങ്ങുവില 32 ൽ നിന്നും 34 രൂപയാക്കി.പുനർഗേഹം പദ്ധതി 16 ൽ നിന്ന് 20 കോടിയായി വർധിപ്പിച്ചു. മേയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്നും അതിനായി ഈ വർഷം 100 കോടി രൂപയാണ് നൽകുക.

ലൈഫ് സയൻസ് പാർക്കിനും മൈക്രോ ബയോ കേന്ദ്രത്തിനും 10 കോടി വീതം വകയിരുത്തി. ഡിജിറ്റൽ സയൻസ് പാർക്ക്‌ മെയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News