‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖല ദിനംപ്രതി കുതിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റിൽ കേരള ടൂറിസം മേഖലയ്ക്ക് 168.15 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യത്തിനായി 135.65 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂർ പൂരം ഉൾപ്പെടയുള്ള ഉത്സവങ്ങൾക്കായി 8 കോടിയും കാരവൻ ടൂറിസത്തിന് 3 കോടി രൂപയും നൽകും. കാപ്പാട് ചരിത്ര മ്യൂസിയത്തിനായി 10കോടിയും ഇമൊബിലിറ്റി പദ്ധതികൾക്ക് 15.55 കോടി , കൊല്ലത്ത് മ്യൂസിയം 10 കോടി, ഉൾനാടൻ ജലഗതാഗത പദ്ധതികൾക്ക് 141.66 കോടി , പുതിയ ബോട്ട് വാങ്ങാൻ 26 കോടി ബജറ്റിൽ വകയിരുത്തി.

അതേസമയം , ഗതാഗത മേഖലയ്ക്ക് 2080 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. സംസ്ഥാന പാതകളുടെ വികസനത്തിന് 75 കോടി രൂപ അനുവദിച്ചു. റെയിൽവേ സുരക്ഷയ്ക്ക് 12.1 കോടി രൂപയാണ് മാറ്റിവെച്ചത്. അഴീക്കൽ, ബേപ്പൂർ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 40.50 കോടി അനുവദിച്ചു.

സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News