കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ശുചിത്വ സാഗരം പരിപാടിക്കായി 5.5 കോടി വകയിരുത്തി. മത്സ്യബന്ധനബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും ബോട്ട് എഞ്ചിനുകൾ മറ്റ്‌ ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്കായി 8 കോടിയും സമുദ്ര കൂട് കൃഷി പദ്ധതിക്ക് 9 കോടിയും അനുവദിച്ചു.

പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളി സഹായത്തിന് സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 27 കോടി രൂപ വകയിരുത്തി. ഉൾനാടൻ മൽസ്യമേഖലയ്ക്ക് 82.11 കോടിയും കൊഞ്ച്‌ കൃഷിക്ക് 5.88 കോടിയും ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരണത്തിന് ഒരു കോടിയും മുതലപ്പൊഴി മാസ്റ്റർ പ്ലാന് 2 കോടിയും നല്‍കി. നദികൾ മാലിന്യമുക്തമാക്കാൻ 2 കോടി അനുവദിച്ചു. മുതലപ്പൊഴി മാസ്റ്റർ പ്ലാൻ -2കോടി, തുറമുഖ അടിസ്ഥാനവികസനം- 40 കോടി, വനാമി കൊഞ്ച്‌ കൃഷി 5.88-കോടി.

മൈനിംഗ് & ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News