അദാനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും റിസര്‍വ് ബാങ്കും

അദാനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും റിസര്‍വ് ബാങ്കും. പാസ്‌പോര്‍ട്ട് അടക്കം പിടിച്ചെടുക്കണമെന്ന് പ്രതിപക്ഷം. അമേരിക്കയിലെ ഡൗ ജോണ്‍സ് സസ്‌റ്റൈനബിലിറ്റി സൂചികയില്‍ നിന്ന് അദാനി എന്റര്‍പ്രൈസസ് പുറത്തായേക്കും.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏഴു ദിവസത്തെ ഓഹരി വ്യാപാരം കൊണ്ട് 46% ഓഹരി വിലയിടിവാണ് അദാനി കമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ളത്. 100 ബില്യണ്‍ ഡോളറിന്റെ നഷ്ടം. ഫോബ്‌സിന്റെ സമ്പന്നപ്പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനി പതിനാറാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

അതേസമയം, എസ് ആന്‍ഡ് പിയുടെ ഡൗ ജോണ്‍സ് സസ്‌റ്റൈനബിലിറ്റി സൂചികയില്‍ നിന്ന് അദാനി എന്റര്‍പ്രൈസസ് പുറത്തായേക്കും. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്നേക്ക് അദാനി പോര്‍ട്‌സിന് ഓഹരി വിപണിയില്‍ നിരോധനമേര്‍പ്പെടുത്തി. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, അംബുജ സിമന്റ്‌സ് എന്നീ കമ്പനികള്‍ എന്‍എസ്ഇയുടെ അന്വേഷണ വലയത്തിലാണ്. അദാനിയും ഇന്ത്യന്‍ ബാങ്കുകളും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിന് ആര്‍ബിഐ തീരുമാനമെടുത്തിട്ടുണ്ട്. എസ്ബിഐ മാത്രം 2.6 ബില്യണ്‍ ഡോളര്‍ ആണ് അദാനിക്ക് കടം നല്‍കിയിട്ടുള്ളത്.

അദാനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ വീണ്ടും പൊതുമേഖല സ്ഥാപനങ്ങളെ പിഴിഞ്ഞെടുക്കുകയെന്നതാണ് കേന്ദ്ര സമീപനം. അദാനിയുടെ തകര്‍ച്ചയില്‍ സ്വതന്ത്രമായ അന്വേഷണത്തിലൂടെ മാത്രമേ എല്‍ഐസിക്കും എസ്ബിഐക്കും രക്ഷയുള്ളൂ എന്നാണ് പ്രതിപക്ഷവാദം. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണമോ സുപ്രീംകോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലൂടെയുള്ള അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഫെബ്രുവരി ആറിന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗൗതം അദാനിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News