സംസ്ഥാന ബജറ്റ്; വ്യവസായത്തിനും ഐടിക്കും മുന്‍ഗണന

സംസ്ഥാന ബജറ്റില്‍ ഇത്തവണയും വ്യവസായത്തിനും ഐടി പദ്ധതികള്‍ക്കും പ്രത്യേക പരിഗണന. ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി ബജറ്റില്‍ 200 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കൊച്ചി- ബംഗലൂരു വ്യാവസായിക ഇടനാഴിയില്‍ സര്‍ക്കാര്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. കൊച്ചി പാലക്കാട് ഇടനാഴി പദ്ധതിക്ക് 200 കോടി രൂപയും പ്രഖ്യാപിച്ചു.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കൊപ്പം കെ- ഫോണ്‍ പദ്ധതിക്കുള്ള സഹായവും പ്രധാനപ്പെട്ടതാണ്. വ്യവസായ, ഐ ടി മേഖലകള്‍ക്ക് മുന്തിയ പരിഗണന ബജറ്റ് ഉറപ്പ് വരുത്തുന്നു. സംസ്ഥാനത്തേക്ക് വരുന്ന ഹൈഡ്രജന്‍ ഹബ്ബുകള്‍ക്ക് ആയി 200 കോടി രൂപ പ്രഖ്യാപിച്ചു.

കൂടാതെ കയര്‍, കശുവണ്ടി മേഖലകള്‍ക്കായി 117, കോടി 58 കോടി രൂപ എന്നിങ്ങനെ തുക അനുവദിച്ചു. ആഗോള നിലവാരത്തില്‍ സംസ്ഥാനത്തെ കച്ചവട കേന്ദ്രമാക്കി മാറ്റുന്നതിന് മെഡിക്കല്‍ ടെക് പാര്‍ക്കുകള്‍ക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്ങനെ, ആകെ മൊത്തം 1259 കോടി രൂപയാണ് വ്യവസായ മേഖലയിലേക്ക് എത്തിയത്.

ഐടിയിലും പ്രത്യേക കരുതലും ഊന്നലും ബജറ്റില്‍ പ്രതിഫലിച്ചു. 559 കോടി രൂപ ബജറ്റില്‍ ഐടി മേഖലയ്ക്കായി അനുവദിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിനും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനും പ്രത്യേകമായി 35.75 രൂപയും 26.6 കോടി രൂപയും ആണ് സര്‍ക്കാര്‍ സഹായം. സര്‍ക്കാരിന്റെ മികച്ച പദ്ധതികളിലൊന്നായ കെ ഫോണ്‍ പദ്ധതിയ്ക്ക് 100 കോടി രൂപയും ബജറ്റ് കണ്ടെത്തി.

അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കൊപ്പം പ്രാദേശിക തലത്തിലുള്ള ഇന്‍ക്യുബേഷന്‍, ഇന്നവേഷന്‍ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക പാക്കേജുകളും ഇടം കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേയും കേരളം വിട്ടു കളഞ്ഞില്ല. ,റെയില്‍ സുരക്ഷക്ക് 12.1 കോടി രൂപയും ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ സ്ഥാനം പിടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News