മേയ്ക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും; ഈ വര്‍ഷം 100 കോടി രൂപ മാറ്റിവെക്കും

കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും തൊഴില്‍ സംരംഭകവും നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി ബൃഹത്തായ ഒരു മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മെയ്ക്ക് ഇന്‍ കേരളയ്ക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഈ വര്‍ഷം 100 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മെയ്ക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍
കേരളത്തിലേക്ക് ഏകദേശം 1,28,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതിചെയ്തത്.  ഇതില്‍ 92 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നു. ഇക്കാലയളവില്‍ സംസ്ഥാനത്തിന്റെ കയറ്റുമതി ഏകദേശം 74,000 കോടി രൂപയുടേതായിരുന്നു. ഇതില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളി ലേക്കായിരുന്നു. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ളവ കണ്ടെത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം.

ഉല്‍പ്പാദനക്ഷമത, കൂലി ചെലവ്, ലാഭം തുടങ്ങിയവ വിശകലനം ചെയ്ത് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉല്‍പ്പാദനത്തിന് പിന്തുണ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. പദ്ധതിയുടെ രൂപീകരണ ത്തില്‍ ബന്ധപ്പെട്ട ശാസ്ത്രസാങ്കേതിക സംരംഭക ഗവേഷണ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാര്‍ഷിക-മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെയ്ക്ക് ഇന്‍ കേരളയിലൂടെപിന്തുണ നല്‍കും. സംരംഭങ്ങള്‍ക്കുളള മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പെടെയുളള സഹായങ്ങള്‍ അനുവദിക്കും.

‘മെയ്ക്ക് ഇന്‍ കേരള’ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വലിയ ആത്മവിശ്വാസം നല്‍കുന്ന ഒട്ടേറെ ഘടകങ്ങള്‍ സംസ്ഥാനത്തിനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഉല്‍പ്പന്നനിര്‍മ്മാണ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഉണര്‍വാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News